ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ റിതുരാജ് ഗോവിന്ദ് അറസ്റ്റില്‍. മര്‍ദ്ദന കേസിലാണ് ഗോവിന്ദിനെ അറസ്റ്റ് ചെയ്തത്. പൂജ ആഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി എം.എല്‍.എയാണ് ഗോവിന്ദ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയ ശേഷം വിവിധ ആക്രമണ കേസുകളില്‍ പ്രതിയാകുന്ന പന്ത്രണ്ടാമത്തെ എം.എല്‍.എയാണ് റിതുരാജ് ഗോവിന്ദ്.