സെന്‍സെക്സില്‍ 215 പോയന്റ് നേട്ടത്തോടെ തുടക്കം

152

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സില്‍ 215 പോയന്റ് നേട്ടത്തോടെ 27490ലും നിഫ്റ്റി 74 പോയന്റ് ഉയര്‍ന്ന് 8508ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1749 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 359 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലുപിന്‍, പിഎന്‍ബി, ഹിന്‍ഡാല്‍കോ, ഐടിസി, കെയിന്‍ ഇന്ത്യ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, വിപ്രോ, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് ഹില്ലരിക്കെതിരെ തെളിവില്ലെന്ന് എഫ്ബിഐ വ്യക്തമാക്കിയതോടെയാണ് വിപണിയില്‍ കുതിപ്പുണ്ടായത്.

NO COMMENTS

LEAVE A REPLY