പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് മുന്ന് പ്രതിനിധികളെ കൂടി ഇന്ത്യ പിന്‍വലിച്ചു

194

ന്യുഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്ന് മുന്ന് പ്രതിനിധികളെ കൂടി ഇന്ത്യ പിന്‍വലിച്ചു. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് പാകിസ്താന്‍ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. ഇവര്‍ ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് പേരെ കൂടി പിന്‍വലിക്കുന്ന കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. ഇവര്‍ റോഡ് മാര്‍ഗം വാഗ അതിര്‍ത്തി വഴി ഇന്ത്യയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ എട്ടു പ്രതിനിധികള്‍ പാകിസ്താന്‍ വിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്‍ ആരോപിച്ചിരുന്നു. നയതന്ത്ര ചട്ടങ്ങള്‍ പാലിക്കാതെ ഇവരുടെ പേരും പുറത്തുവിട്ടിരുന്നു. റോയുടെയും ഐ.ബിയുടെയും ഏജന്‍റുമാരാണെന്ന് ആരോപിച്ചാണ് പേരുകള്‍ പുറത്തുവിട്ടത്. ഇതോടെ ഇവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുമെന്ന് കണ്ടാണ് തിരിച്ചുവിളിക്കാന്‍ ഇന്ത്യ തയ്യാറായത്. ചാരപ്പണിയില്‍ പിടികൂടിയ ഒരു പാക് യതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കിയതോടെയാണ് നയതന്ത്ര തലത്തിലെ യുദ്ധം തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രതിനിധിയെ പുറത്താക്കിയാണ് പാകിസ്താന്‍ പകരം വീട്ടിയത്. ചാരവൃത്തിയില്‍ പങ്കെടുത്ത മറ്റ് പാക് പ്രതിനിധികളുടെ വിവരങ്ങളും ഇന്ത്യ കൈമാറിയതോടെയാണ് എട്ട് ഇന്ത്യന്‍ പ്രതിനിധികള്‍ക്കെതിരെ പാകിസ്താനും രംഗത്തെത്തിയത്.

NO COMMENTS

LEAVE A REPLY