ഇസ്ലാലാമാബാദ്: പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി. ചാരപ്പണി ആരോപിച്ച് പാകിസ്താന്‍ സര്‍ക്കാര്‍ അസ്വീകാര്യരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ ഇന്‍റലിജന്‍സ് ബ്യുറോ (ഐ.ബി)യിലെ അംഗങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ നടപടി. പ്രസ് ഫസ്റ്റ് സെക്രട്ടറി ബല്‍ബീര്‍ സിംഗും, ജയ്ബാലന്‍ സെയ്ന്താളുമാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മൂന്ന് ഓഫീസര്‍മാര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. എട്ട് ഉദ്യോഗസ്ഥരോട് പുറത്തുപോകാനാണ് പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചാരപ്പണിക്കെതിരെ ഡല്‍ഹിയില്‍ പിടിയിലായ പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യാ സര്‍ക്കാര്‍ പുറത്തിക്കിയതോടെ പാകിസ്താന്‍റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടി.