കായംകുളം: ഒളിച്ചോടിയ യുവാവും ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ഒളിവില്‍ കഴിഞ്ഞത് ആളൊഴിഞ്ഞ വീടിന്‍റെ ടെറസ്സില്‍. തൃക്കൊടിത്താനം സ്വദേശിയായ 19കാരനെയും പെണ്‍കുട്ടിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വീടുവിട്ട് ഇറങ്ങിയ ഇരുവരും ദിവസങ്ങളായി ടെറസ്സില്‍ കഴിയുകയായിരുന്നു. സമീപത്തുള്ള വീടുകളില്‍ ഭക്ഷണം ചോദിച്ച് എത്തിയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. കഴിഞ്ഞ ആഴ്ച പ്രദേശത്തെ വീട്ടില്‍ അടുക്കള വാതില്‍ തകര്‍ത്ത് മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടയാളാണോ എന്ന സംശയത്തില്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടിയുമായി ഒളിവില്‍ കഴിയുന്ന കാര്യം അറിയിച്ചത്. ഇതോടെ ഇരുവരേയും സ്റ്റേഷനില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.