വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ വടക്ക് കിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ വന്‍ ഭൂചലനം. റിക് ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ളവരോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാശനഷ് ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആദ്യമുണ്ടായ ചലനത്തിന് പിന്നാലെ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ഫിബ്രവരിയില്‍ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ റിക് ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര് മരിക്കുകയും വന്‍ നാശനഷ് ടമുണ്ടാകുകയും ചെയ്തു.