ആലപ്പുഴ • ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നാരകത്തുപറമ്ബില്‍ പൊന്നു (70) ആണു മരിച്ചത്. തിരുവനന്തപുരത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാറിലാണു പൊന്നു സഞ്ചരിച്ചിരുന്നത്.