കല്‍പ്പറ്റ • വിവാഹാവശ്യങ്ങള്‍ക്കു ജില്ലാ പൊലീസ് അധികാരിയില്‍നിന്നു ശുപാര്‍ശ കത്തു വാങ്ങിയാല്‍ അഞ്ച് ലക്ഷം വരെ പിന്‍വലിക്കാമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.
ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പരിഹരിക്കുക മാത്രമാണു പൊലീസിനു ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇത്തരത്തിലുള്ള വ്യാപകമായ പ്രചാരണം നടക്കുന്നത്. ഇതേത്തുടര്‍ന്ന് വയനാട്ടില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇതുസംബന്ധിച്ച അന്വേഷണം എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി വിശദീകരണം അറിയിച്ചത്.