തൃശ്ശൂര്‍• ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകള്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ, രാഗി എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.