തിരുവനന്തപുരം • ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 27 വരെ നടക്കും. നേരത്തെ എട്ടിനു തുടങ്ങി 23ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. മാര്‍ച്ച് 16ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്സ് ആക്കിയിട്ടുണ്ട്. പകരം 16നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്ക് മാറ്റി. 14നു ഹിന്ദി കഴിഞ്ഞാല്‍ 15ന് അവധിയാണ്. ഫിസിക്സ് പരീക്ഷയ്ക്കു മുമ്ബ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്സ് 16ന് ആക്കിയത്. 21നു ഫിസിക്സ് നിശ്ചയിച്ചിരുന്നുവെങ്കിലും അന്നു പരീക്ഷയില്ല.
പുതിയ ടൈംടേബിള്‍
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍
മാര്‍ച്ച് :9 മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്
മാര്‍ച്ച് 13: ഇംഗ്ലീഷ്
മാര്‍ച്ച് 14: ഹിന്ദി
മാര്‍ച്ച് 16: ഫിസിക്സ്
മാര്‍ച്ച് 20: കണക്ക്
മാര്‍ച്ച് 22: കെമിസ്ട്രി
മാര്‍ച്ച് 23: ബയോളജി
മാര്‍ച്ച് 27 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 31നു സ്കൂള്‍ അടയ്ക്കും.