വക്കീലോഫിസില്‍ പതിനഞ്ചുകാരി ദലിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

178

ഹൈദരാബാദ് • ചൈതന്യപുരിയിലെ തന്റെ വക്കീലോഫിസില്‍ ജോലിക്കാരിയായ പതിനഞ്ചുകാരി ദലിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അഭിഭാഷകനായ എം.സുധാകര്‍ റെഡ്ഡി, മകന്‍ ഭരത് റെഡ്ഡി (30) എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍പ്പോയ പ്രതികളെ ഉടനെ കസ്റ്റഡിയിലെടുക്കുമെന്ന് ഡിസിപി പറഞ്ഞു. ഇവരുടെ ഒളിയിടം കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ ബാലാവകാശ അസോസിയേഷനാണ് പെണ്‍കുട്ടിയെ ഭരത് റെഡ്ഡിയുടെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച്‌ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മാനഭംഗം, പട്ടികവിഭാഗ അതിക്രമ നിരോധന നിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള നിയമം (പോക്​സോ) എന്നിവ പ്രകാരമാണ് കേസ്.

NO COMMENTS

LEAVE A REPLY