നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 2000 ആയി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി

170

ന്യൂഡല്‍ഹി • അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 2000 ആയി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി. 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്നു വ്യക്തമാക്കണം. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നു കോടതി ചോദിച്ചു. ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാന്‍ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓരോ വ്യക്തിക്കും ബാങ്കുകളില്‍നിന്നു മാറ്റിയെടു ക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയില്‍നിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്.തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അതേസമയം, നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. പെട്ടെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പൊതുജനങ്ങള്‍ക്ക് ഉപദ്രവമായി തീര്‍ന്നുവെന്നാണു ഹര്‍ജികള്‍ പറയുന്നത്. നോട്ട് അസാധുവാക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച തള്ളിയ സുപ്രീം കോടതി, പൊതുജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY