വയോജനങ്ങളെ സംരക്ഷിക്കണം: വി.എസ്.

230

തിരുവനന്തപുരം: വയോജനങ്ങളെ സംരക്ഷിക്കേണ്ടതു സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്നു മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. വായനാ വാരാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വൃദ്ധജനങ്ങളും സമൂഹവും എന്ന സെമിനാറിലാണു വി.എസിന്‍റെ സന്ദേശം വായിച്ചത്. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വി.എസ്. ആരോഗ്യകാരണങ്ങളാല്‍ എത്തിയില്ല. പകരം ഉദ്ഘാടകനായ സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ വി.എസിന്‍റെ സന്ദേശം വായിച്ചു. ഇന്‍ഫര്‍മേഷന്‍, പബ്ലിക് റിലേഷന്‍സ്, വിദ്യാഭ്യാസം, പഞ്ചായത്ത് വകുപ്പുകളും പി.എന്‍. പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രവും ചേര്‍ന്നാണു സെമിനാര്‍ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് പാലോട് രവി അധ്യക്ഷത വഹിച്ചു.

NO COMMENTS

LEAVE A REPLY