തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സയിലെ പദ്ധതിയിലെ ക്രമക്കേടുകളെപ്പറ്റി വിജിലന്‍സ് അന്വേഷണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ധനമന്ത്രി കെ.എം മാണി, കെ.എം. എബ്രാഹം, മുന്‍ ലോട്ടറി ഡയറക്ടര്‍ എന്നിവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
മലപ്പുറം സ്വദേശിയാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. കാരുണ്യ ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ വരുമാനം ലഭിച്ചെന്നും എന്നാല്‍ രോഗികള്‍ക്ക് അതില്‍നിന്ന് ഒരു പ്രയോജനവും ലഭിച്ചില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക് സഹായം നല്കാന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ചതാണ് കാരുണ്യ ലോട്ടറി.
കാരുണ്യ ലോട്ടറി ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് ധവളപ്പത്രം പുറശപ്പടുവിക്കണമെന്ന് നേരത്തെ സിപിഎം ആവശ്യപ്പെട്ടിരുന്നു.