തിരുവനന്തപുരം • തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെ സസ്പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ചവറ കെഎംഎംഎല്ലിലെ മഗ്നീഷ്യം ഇറക്കുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു ടോംജോസിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിലന്‍സ് ശുപാര്‍ശ ശരിവെച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. തൊഴില്‍ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസ് നിലവില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്. ടോം ജോസ് പദവിയില്‍ തുടരുന്നതു അന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു കൈമാറിയ റിപ്പോര്‍ട്ടിന്റെ കാതല്‍. ടോം ജോസിനേയും അഞ്ച് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്യണമെന്നാണ് ശുപാര്‍ശ.