നോട്ട് അസാധുവാക്കല്‍ തീരുമാനം ഗ്രാമീണ മേഖലയില്‍ സൃഷ്ടിച്ച ദുരിതം ശത്രുരാജ്യത്തിന് പോലും ഉണ്ടാക്കാനാകില്ല : സീതാറാം യെച്ചൂരി

239

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ തീരുമാനം ഗ്രാമീണ മേഖലയില്‍ സൃഷ്ടിച്ച ദുരിതം ശത്രുരാജ്യത്തിന് പോലും ഉണ്ടാക്കാനാകില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് അസാധുവാക്കല്‍ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ടതാണ് കുത്തകള്‍ അടയ്ക്കാത്ത വായ്പ തിരിച്ചു പിടിക്കുന്നത്. എന്നാല്‍ അതിന് ശ്രമിക്കുന്നില്ല. അതിനര്‍ത്ഥം പാവങ്ങളെ മാത്രമേ ബുദ്ധിമുട്ടിക്കൂ എന്നല്ലേ എന്നും യെച്ചൂരി ചോദിച്ചു. ട്വിറ്ററിലൂടെയാണ് യെച്ചൂരിയുടെ പ്രതികരണം

NO COMMENTS

LEAVE A REPLY