കശ്മീരില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കയ്യില്‍ നിന്നും പുതിയ 2000 രൂപാ നോട്ടുകള്‍ പിടിച്ചു

209

ജമ്മുകശ്മീര്‍ : സുരക്ഷാ സേനയുമായി ബന്ദിപ്പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരരുടെ കയ്യില്‍ നിന്നും പുതിയ 2000 രൂപാ നോട്ടുകള്‍ പിടിച്ചെടുത്തു. ഇവര്‍ ലഷ്കര്‍ ഇ ത്വയ്ബയിലെ അംഗങ്ങളാണ് എന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ കയ്യില്‍ നിന്നും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഹന്‍ജാന്‍ ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഭീകകരെ സുരക്ഷാ സേന വധിച്ചത്.

NO COMMENTS

LEAVE A REPLY