പാക്കിസ്ഥാനിലെ പ്രമുഖ തീയേറ്റര്‍ നടി കിസ്മത് ബേഗ്‌അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ലാഹോറില്‍ വച്ചായിരുന്നു സംഭവം. ഒരു നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിസ്മത്തിനെ കാറിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം വെടിവയ്‍ക്കുകയായിരുന്നു. കാലിലും വയറ്റിലും കൈകളിലുമായി വെടിയേറ്റ നടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വെടിവയ്‍പ്പില്‍ പരുക്കേറ്റ കിസ്മത്തിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കിസ്മത്തിന്റെ മുന്‍ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കിസ്മത് ഇനി നിനിക്ക് ഈ കാലുകള്‍ ഉപയോഗിച്ച് നൃത്തം ചെയ്യാന്‍ സാധിക്കില്ല എന്ന് വെടിവയ്‍ക്കുന്നതിനിടിലെ ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കി.