ആറു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അറസ്റ്റില്‍

153

പുണെ• ആറു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അറസ്റ്റില്‍. പുണെയിലെ പിംപ്രി മേഖലയില്‍ ഇന്നലെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പത്തിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികളാണു പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു വീടിനുസമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്തേക്കു പെണ്‍കുട്ടിയെ കൊണ്ടുപോയ ഇവര്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്നും അവര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY