മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം

185

മുംബൈ: മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട ഫലം പുറത്തു വന്നപ്പോള്‍ ഭരണകക്ഷിയായ ബിജെപിക്ക് നേട്ടം. പുറത്തു വന്ന ഫലങ്ങള്‍ അനുസരിച്ച്‌ കോണ്‍ഗ്രസ്-എന്‍സിപി ശക്തികേന്ദ്രങ്ങളില്‍ വരെ ബിജെപി മികച്ച വിജയം നേടിയിട്ടുണ്ട്.
ആകെയുള്ള 147 മുന്‍സിപ്പാലിറ്റികളില്‍ 39 എണ്ണത്തില്‍ ഇതുവരെ ബിജെപി ഭരണം പിടിച്ചു കഴിഞ്ഞു. പലയിടത്തും കോണ്‍ഗ്രസ്-എന്‍സിപി കക്ഷികളെ പരാജയപ്പെടുത്തിയാണ് ബിജെപി വിജയം നേടിയത്. നോട്ട് അസാധുവാക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ എതിരാളികള്‍ പ്രചാരണവിഷയമാക്കിയിട്ടും തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിച്ചത് ബിജെപി ക്യാമ്ബില്‍ ആവേശം പടര്‍ത്തിയിട്ടുണ്ട്. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ നന്ദിയറിയിച്ചു.

പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച ഫഡ്നാവിസിനേയും അദ്ദേഹം അനുമോദിച്ചു. മഹാരാഷ്ട്രയിലെ 147 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കും 17 നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഫഡ്നാവിസിന് വളരെ നിര്‍ണായകമായിരുന്നു. സംസ്ഥാനത്തൊട്ടാകെ അന്‍പതോളം തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രചാരണത്തിന്റെ ഭാഗമായി ഫഡ്നാവിസ് പങ്കെടുത്തത്. ഉച്ചവരെ പുറത്തു വന്ന ഫലങ്ങളനുസരിച്ച്‌ 455-ഓളം സീറ്റുകള്‍ ബിജെപി വിജയിച്ചിട്ടുണ്ട്. ബിജെപി സഖ്യകക്ഷിയായ ശിവസനേ 187 സീറ്റുകള്‍ വിജയിച്ചപ്പോള്‍ എന്‍സിപി 231ഉം കോണ്‍ഗ്രസ് 333ഉം സീറ്റുകളില്‍ വിജയം നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍സിപി 916ഉം കോണ്‍ഗ്രസ് 771ഉം ശിവസേന 264ഉം ബിജെപി 298ഉം സീറ്റുകള്‍ വീതമാണ് നേടിയത്.

NO COMMENTS

LEAVE A REPLY