ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളി : കുമ്മനം രാജശേഖരന്‍

180

തിരുവന്തപുരം • നോട്ട് നിരോധനത്തിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് ജനം തിരിച്ചറിഞ്ഞു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തി. ബംഗാളില്‍ ഹര്‍ത്താല്‍ ജനം തള്ളിയെന്നും ജനഹിതം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഏറ്റു പറഞ്ഞ സിപിഎം നേതാവ് ബിബിന്‍ വാസുവിന്റെ സത്യസന്ധത കേരളത്തിലെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY