കൊല്ലം: എസ്‌എപി അസിസ്റ്റന്റ് കമ്മീഷണര്‍ ചന്ദ്രചൂഡന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയില്‍ വച്ച് മിനി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് ഡ്രൈവര്‍ രഞ്ജിത് മോഹന്‍ പരിക്കുകളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സിവില്‍ പൊലീസ് ഓഫീസറും വാഹനത്തിലുണ്ടായിരുന്നു.