ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം

167

കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതികള്‍ക്കിടെ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഇനി ഒരു മാസത്തില്‍ പരമാവധി 10,000 രൂപയും കെ.വൈ.സി നിബന്ധനകള്‍ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് പരമാവധി 5000 രൂപയും മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. മാസങ്ങളായി നിര്‍ജ്ജീവമായിരുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നോട്ട് പിന്‍വലിക്കലിന് പിന്നാലെ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയിരുന്നു. പാന്‍ കാര്‍ഡുകളില്ലാത്തവര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടിലും 50,000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ 49,000 രൂപ വരെ ഇത്തരം അക്കൗണ്ടുകളില്‍ പല തവണയായി നിക്ഷേപിച്ച ശേഷം ഒരോ ആഴ്ചയും 24,000 രൂപ വീതം പിന്‍വലിക്കുന്നതായാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ഒരു ലക്ഷത്തിലധികം രൂപ ഒരു മാസത്തില്‍ പിന്‍വലിക്കാനാവും. ഇത്തരത്തില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ബാങ്ക് നിക്ഷേപങ്ങള്‍ പരിശോധിക്കുന്ന കൂട്ടത്തില്‍ ജന്‍ധന്‍ അക്കൗണ്ടുകളെയും ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY