ജമ്മു • കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരര്‍ ലക്ഷ്യമിട്ടത് വന്‍ ആക്രമണമെന്ന് ബിഎസ്എഫ്. സുരക്ഷാസേന വധിച്ച മൂന്നു ഭീകരരുടെയും കയ്യില്‍ വന്‍ ആയുധ ശേഖരവും ഐഇഡി ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നു. ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിന്‍, ട്രക്കുകള്‍ എന്നിവ തകര്‍ക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഐഇഡിക്ക് പുറമേ ലിക്വിഡ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍ അറിയിച്ചു. സാംബ ജില്ലയിലെ രാംഗഡിലാണു ഭീകരരെ വധിച്ചത്. സംഭവത്തില്‍ ഒരു ജവാനു പരുക്കേറ്റിരുന്നു.ഭീകരരുടെ കയ്യില്‍ നിന്നു ലഭിച്ച സൂചനകള്‍ അനുസരിച്ചാണ് ഇത്തരത്തിലൊരു നിരീക്ഷണത്തില്‍ എത്തിയത്.