ബെംഗളൂരുവില്‍ റെയ്ഡില്‍ 4 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

190

ബംഗളുരു: ആദായ നികുതി റെയ്ഡില്‍ നാല് കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു. ബംഗളുരിവില്‍ രണ്ട് വ്യക്തികളുടെ ഓഫീസുകളിലും വസതിയിലും നടത്തിയ റെയ്ഡിലാണ് നാല് കോടി രൂപ പിടിച്ചെടുത്തത്. ഒരു എഞ്ചിനീയറുടെയും കോണ്‍ട്രാക്ടറുടെയും വസതിയിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്.പിടിച്ചെടുത്ത നാല് കോടി രൂപയില്‍ ഭൂരിപക്ഷവും പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ്. 100 രൂപയുടെ ഏതാനും നോട്ടകളും അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണ ബിസ്ക്കറ്റുകളും പിടിച്ചെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ട് പുറത്തിറക്കിയ ശേഷം ഇത് ആദ്യമായാണ് ഇത്രയും തുകയുടെ രണ്ടായിരം രൂപ നോട്ടുകള്‍ ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്നത്. റെയ്ഡ് നടന്ന ഇടങ്ങളില്‍ നിന്ന് നിരവധി പേരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി. പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളുടെ ഉടമകളെ ഉപയോഗിച്ച്‌ അസാധു നോട്ടുകള്‍ മാറ്റിയെടുത്തരിക്കാമെന്നാണ് ആദായ നികുതി വകുപ്പ് അധികൃതരുടെ നിഗമനം.

NO COMMENTS

LEAVE A REPLY