കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

180

ദില്ലി: കോടതികളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന്‍റെ പരാതിയില്‍ പിഴവുകള്‍ ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ദേശീയ ഗാനത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ, സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്ബ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
എല്ലാ തിയറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്ബ് ദേശീയഗാനം കേള്‍പ്പിക്കുകയും ആ സമയത്ത് സ്ക്രീനില്‍ ദേശീയ പതാക കാണിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ദേശീയ പതാകയോടും ദേശീയ ഗാനത്തോടുമുള്ള അനാദരവ് തടയണം എന്നാവശ്യപ്പെട്ട് ഭോപ്പാല്‍ സ്വദേശി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

NO COMMENTS

LEAVE A REPLY