ക്വാറി മാഫിയയെ പിന്തുണച്ച എല്‍ഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി : വി.മുരളീധരന്‍

171

തിരുവനന്തപുരം• ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് അനുകൂലമായി കൊണ്ടുവന്ന ഉത്തരവുകളെ പൂര്‍ണമായി പിന്തുണച്ച എല്‍ഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം വി.മുരളീധരന്‍. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കു പെര്‍മിറ്റ് പുതുക്കിയെടുക്കാന്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നായിരുന്നു ഇരു സര്‍ക്കാരുകളെയും വാദം. ക്വാറി മാഫിയയെ സംരക്ഷിക്കാന്‍ യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ സംയുക്തമായി നടത്തിയ ഒത്തുകളിയാണു സുപ്രീം കോടതി തകര്‍ത്തത്. ക്വാറികളുടെ പ്രവര്‍ത്തനത്തിനു പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്നു 2016 ജൂണ്‍ 26ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

NO COMMENTS

LEAVE A REPLY