ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ ക്രമക്കേട് കണ്ടെത്തി

185

കൊച്ചി: കേരളത്തില്‍ ഉള്‍പ്പെടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേരളത്തില്‍ കൊച്ചിക്ക് പുറമെ കൊല്‍ക്കത്ത ബീഹാര്‍, വാരണാസി എന്നിവടങ്ങളിലെ ജന്‍ധന്‍ അക്കൗണ്ടുകളിലും ക്രമക്കേട് കണ്ടെത്തി. 1.64 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇറവിടം വ്യക്തമല്ലാത്ത പണമാണ് ഇത്. ബീഹാറിലെ ഒരു ജന്‍ധന്‍ അക്കൗണ്ടില്‍ നിന്ന് മാത്രം 40 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തി. ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാത്തിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

NO COMMENTS

LEAVE A REPLY