മൂവാറ്റുപുഴയില്‍ കാല്‍നടയാത്രക്കാര്‍ക്കു മേല്‍ കാര്‍ ഇടിച്ചുകയറി മൂന്നുമരണം

188

മൂവാറ്റുപുഴ• കാല്‍നടയാത്രക്കാര്‍ക്കു മേല്‍ കാര്‍ ഇടിച്ചുകയറി മൂന്നുമരണം. മൂവാറ്റുപുഴ മേക്കടമ്ബില്‍ ശനി രാത്രി പത്തു മണിയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്നുപേരെ ഇടിച്ചുവീഴ്ത്തി മറിയുകയായിരുന്നു. മരിച്ചവര്‍ മൂന്നുപേരും ഒരു കുടുംബത്തില്‍ പെട്ടവരാണ്. മേക്കടമ്ബ് ആനകുത്തിയില്‍ രാജന്റെ ഭാര്യ അറുപത് വയസുള്ള രാധ, മകള്‍ രജിത, ആറുവയസുകാരി നിവേദ്യ എന്നിവരാണ് മരിച്ചത്. രാത്രി ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നു മൂന്നുപേരും. അപകടത്തെ തുടര്‍ന്ന് ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ യാത്ര ചെയ്ത നാലുപേരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY