ഭീകരവിരുദ്ധ പ്രമേയം പാസ്സാക്കി ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം. പ്രമേയത്തില്‍ പാക് ഭീകരസംഘടനകളുടെ പേരും. ഭീകരവാദികള്‍ക്കെതിരെ നിശബ്‍ദത പുലര്‍ത്തുന്നത് ഭീകരവാദത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരര്‍ക്ക് സഹായം നല്‍കുന്നതിന് പാക്കിസ്ഥാനെ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി പേരെടുത്ത് വിമര്‍ശിച്ചു. ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ ഭീകരത മുഖ്യ അജണ്ട ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും ഉദ്ഘാടന പ്രസംഗത്തില്‍ ഭീകരതെക്കിതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ അഹ്വാനം നല്‍കിയത് ചര്‍ച്ചയിലും പ്രതിഫലിച്ചു. ഭീകരവിരുദ്ധ പ്രമേയമം ഇരു രാജ്യങ്ങളുടെയും നയതന്ത്ര നേട്ടമായി. അഫ്ഗാനിസ്ഥാന്റെ വികസനത്തിന് എല്ലാവിധ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദത്തിനെതിരായ മൗനം ഭീകരതയെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.
പാക്കിസ്ഥാനെ പേരെടുത്ത് വിമര്‍ശിച്ചാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി പാക്കിസ്ഥാന്‍ വാഗ്ദാനം ചെയ്ത 50കോടി യുഎസ് ഡോളര്‍ സ്വന്തം രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ചെലവഴിക്കാനും അഷറഫ് ഗാനി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പാക് വിദേശകാര്യ ഉപദേഷ്‍ടാവ് സര്‍താജ് അസിസ്ജ്യ ങ്ങളുടെ അരോപണങ്ങള്‍ അന്താരാഷ്‍ട്ര തലത്തില്‍ പാക്കിസ്ഥാന് തിരിച്ചടിയാണ്. പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ക്കിടെ ഇന്ത്യ അഫ്ഗാന്‍ കാര്‍ഗോ കരാര്‍ ഒപ്പു വച്ചു. ഇറാനിലെ ഛബ്ബാര്‍ തുറമുഖമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാന്‍ അഫ്ഗാന്‍ ത്രികക്ഷി വ്യാപാരകരാറും ഒപ്പുവച്ചു.