ചെന്നൈ• തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നു ഇന്നലെ രാത്രി വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച വൈകിട്ടോടെയാണു ജയലളിതയ്ക്കു ഹൃദയാഘാതമുണ്ടായതായി അവര്‍ ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പിറക്കിയത്. ജയയുടെ ആരോഗ്യ സ്ഥിതി അതീവഗുരുതരമെന്നാണു സൂചന. ജയയ്ക്കു രാവിലെ തന്നെ അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഉച്ചയ്ക്കു 12 മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്ന് ആശുപത്രി അധികതര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ രോഗവിവരം പുറത്തറിഞ്ഞതോടെ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്കു ഒഴുകുകയാണ്.
തിരക്കു നിയന്ത്രിക്കുന്നതിനായി ആശുപത്രിയിലും പരിസരങ്ങളിലും സുരക്ഷ ശക്തമാക്കി.