ശബരിമല: സന്നിധാനത്ത് പോലീസ് സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പകര്‍ത്തിയ തന്ത്രപ്രധാനമായ മേഖലകളിലെ ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നത് നിര്‍ത്തലാക്കി. ഈ ദൃശ്യങ്ങള്‍ യുട്യൂബിലൂടെ പുറത്തായത് സുരക്ഷാ പാളിച്ചയാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.കഴിഞ്ഞ ദിവസം ഡിസംബര്‍ ആറിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹെലിക്യാം ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് യുട്യൂബിലൂടെ മുപ്പതിലധികം ക്ലിപ്പിംഗ്സുവഴി ലോകം കണ്ടത്.