ചെന്നൈ : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകീിട്ട് സംസ്കരിക്കും. സംസ്ക്കാരത്തിന്റെ സമയം അറിയിച്ചിട്ടില്ല. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്കരിക്കുക. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ചടങ്ങുകള്‍ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ രാജാജി ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷമാണ് സംസ്കാര ചടങ്ങിന് തുടക്കം കുറിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടക്കമുള്ള രാഷ്ട്രീയ നേതാക്കളും മറ്റ് സാംസ്കാരിക പ്രമുഖരും ചൊവ്വാഴ്ച അനുശോചന യോഗത്തില്‍ പങ്കെടുക്കാനെത്തും. അനുശോചന ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.