ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവാര്‍ത്ത പുറത്ത് വന്നതോടെ ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്ഡന് മുന്നില്‍ സംഘര്‍ഷം. പോയസ് ഗാര്ഡന് മുന്നില്‍ തടിച്ച് കൂടിയ ജനങ്ങള്‍ പോലീസിനെതിരെ തിരിഞ്ഞു.
പോയസ് ഗാര്‍ഡനിലേക്കുള്ള റോഡിലെ ബാരിക്കേഡുകള്‍ ജനങ്ങള്‍ തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ പോലീസ് പാടുപെടുകെയാണ്. മരണ വാര്‍ത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ജയലളിതയുടെ മൃതദേഹം പോയസ് ഗാര്‍ഡനിലേക്ക് മാറ്റിയിരുന്നു.