ചെന്നൈ: അമ്മയ്ക്ക് ആദരമര്‍പ്പിക്കാന്‍ തലമുണ്ഡനം ചെയ്ത് എ.ഐ.എ.ഡി.എം.കെ. പ്രവര്‍ത്തകര്‍. കുടംബാംഗങ്ങള്‍ മരിക്കുമ്പോള്‍ ആചരിക്കുന്ന ഈ ചടങ്ങില്‍ വനിതാപ്രവര്‍ത്തകര്‍ മുതല്‍ എം.പി.,എം.എല്‍.എമാര്‍ വരെ പങ്കെടുത്തു. അമ്മ ഞങ്ങളുടെ നേതാവ് മാത്രമായിരുന്നില്ല, കുടുംബാംഗവുമായിരുന്നുവെന്ന് തലമുണ്ഡനം ചെയ്ത എം.പിമാരില്‍ ഒരാളായ സെന്തിലനാഥന്‍ അനുശോചിച്ചു. കുടുംബാംഗങ്ങള്‍ മരിക്കുമ്ബോള്‍ തലമുണ്ഡനം ചെയ്യുന്നത് ഞങ്ങളുടെ ആചാരമാണ്. അതിനാലാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ചെന്നൈയിലെ ശബരി ക്ഷേത്രത്തില്‍ വെച്ചാണ് സെന്തിലനാഥന്‍ ചടങ്ങുകള്‍ നടത്തിയത്. ബുധനാഴ്ചയും മറീന ബീച്ചിലെ എംജിആര്‍ സ്മാരകത്തിലേക്ക് നിറകണ്ണുകളോടെ ആയിരങ്ങള്‍ ഒഴുകിയെത്തി. ബീച്ചിന്‍റെ പരിസരപ്രദേശങ്ങളിലും നൂറുകണക്കിന് ആളുകള്‍ തലമുണ്ഡനം ചെയ്തു. ഏഴു ദിവസത്തേക്ക് തമിഴ്നാട്ടില്‍ ദുഖാചരണമാണ്.