തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഡിനി ബാബുവിനെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കൊലക്കേസ് ഉള്‍പ്പെടെ 20 കേസില്‍ പ്രതിയായ ദിനിബാബു മാസങ്ങളായി ഒളിവിലായിരുന്നു. അംഗ രക്ഷകര്ക്കപ്പമായിരുന്നു ഡിനി ബാബു ഒളുവില്‍ കഴിഞ്ഞിരുന്നത്. ഗുണ്ടകളായ പുത്തപ്പാലം രാജേഷിന്റെയും ഡിനി ബാബുവിന്റെയും കുടിപ്പകയാണ് ഇപ്പോള്‍ പൊലീസിന് തലവേദന. ഡിനി ബാബുവിന്റെ സഹോദരനെ രാജേഷിന്റെ സംഘം കണ്ണമ്മൂലയില്വച്ച് വെട്ടികൊലപ്പെടുത്തിയിരുന്നു. കേസില്‍ പ്രതിയായ രാജീവിനെയും ഭാര്യയും ദിനിലിന്റെ ആളുകള്‍ വീട്ടില്‍ കയറി ആക്രമിക്കുകയുണ്ടായി. ഇതിലും പ്രതികാരം തീരാതെവന്നപ്പോഴാണ് രാജേഷിന്റെ ബന്ധുവായ വിഷ്ണുവിനെ രണ്ടുമാസം മുമ്പ് വെട്ടികൊലപ്പെടുത്തിയത്. രണ്ടു കേസിലും ദിനിബാബുവിനെ പൊലീസ് പ്രതിചേര്‍ത്തിരുന്നു. മണ്ണ്,ക്വാറി കടത്തിലെ ഗുണ്ടാപ്പരിവാണ് ഇവര്‍ തമ്മലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒളിവിലായിരുന്ന ഡിനി ബാബിനെ കൊച്ചുവേളി റയില്‍വേ സ്റ്റേഷനു സമീപം വച്ചാണ് ഷാഡോ പൊലീസ് ഉള്‍പ്പെടുള്ള സംഘം അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ എല്‍ടിടി ഉണ്ണി, അമ്പലമുക്ക് അജീഷ് എന്നിവരുടെ അകമ്പടിയോടെയാണ് ഡനില് ബാബു യാത്ര ചെയ്തിരുന്നത്. രണ്ട് കൊലക്കേസ് ഉള്‍പ്പെടെ 18 കേസില്‍ പ്രതിയാണ് ഡിനി ബാബു. പേട്ട സിഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.