ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി

172

കൊച്ചി• ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ അനുവദിക്കേണ്ടെന്ന് ഹൈക്കോടതി. ക്ഷേത്ര കാര്യത്തില്‍ തന്ത്രിയുടേതാണ് അന്തിമം തീരുമാനം . എക്സിക്യൂട്ടീവ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്നത് ആചാരവിരുദ്ധമാണെന്നാണ് ഭരണസമിതിയുടെ നിലപാട്. ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ട അധികാരി തന്ത്രിയാണ്. നിലവിലെ കീഴ്വഴക്കം തുടരണമെന്നാണു തന്ത്രിയുടെ അഭിപ്രായം. ഇതിനു വിരുദ്ധമായി എക്സിക്യൂട്ടിവ് ഓഫിസര്‍ സ്വീകരിക്കുന്ന ഏകപക്ഷിയ തീരുമാനം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

NO COMMENTS

LEAVE A REPLY