തിരുവനന്തപുരം: സിനിമയെ സ്നേഹിക്കുന്നവരുടേയും സ്വപ്നംകാണുന്നവരുടേയും സ്വന്തമാകുകയാണ് ഏഴുദിവസം അനന്തപുരി. ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്നു തലസ്ഥാനത്തു കൊടിയേറും. വൈകിട്ട് ആറിനു നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഒട്ടേറെ പുതുമകളും പ്രത്യേകതകളുമായാണ് ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരിതെളിയുക. ഭിന്നലിംഗക്കാര്‍ക്കു നല്കിയ പ്രത്യേക പരിഗണന മുതല്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക സിനിമാ പ്രദര്‍ശനം വരെ ഇതില്‍പ്പെടുന്നു. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് ഉദ്ഘാടന വേദിയിലെ മുഖ്യാതിഥി. 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ് ഏഴുദിവസം നീളുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുക.
ജനപങ്കാളിത്തംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച രാജ്യാന്തര ചലച്ചിത്രമേളയില്‍ 13000 പേരാണ് ഇക്കുറി ഡലിഗേറ്റുകളായെത്തുക. അഭയാര്‍ഥി പ്രശ്നങ്ങള്‍ പറയുന്ന മൈഗ്രേഷന്‍ വിഭാഗവും ലിംഗസമത്വത്തെക്കുറിച്ചുള്ള ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗവുമാണ് മേളയുടെ പ്രത്യേകത. ഇനി ഏഴുനാള്‍