അഹമ്മദാബാദ്:ലോകത്ത് ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം.ഏതാണ്ട് 100,024 പേര്ക്ക് ഇരിക്കാനാകുന്ന സ്റ്റേഡിയമാണിത്. എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് അഹമ്മദാബാദില്‍ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം വരുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷെന്റെ നേതൃത്വത്തിലാണ് അഹമ്മദാബാദില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍മാണ കരാര്‍ വ്യാഴാഴ്ച്ച ലാര്‍സണ്‍ & ടര്‍ബോ എന്ന കമ്പനിക്ക് കൈമാറി. 1,10,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ മെട്ടേറ നിര്‍മിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയാണ്‌ഇത്. ഇവിടെയുണ്ടായിരുന്ന പഴയ സ്റ്റേഡിയത്തിന് 54,000 പേരെ ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നുള്ളു, അത് പൊളിച്ചു മാറ്റിയാണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി ശീതീകരിച്ച മുറികളും വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഉണ്ടാകും. സ്റ്റഡിയത്തിലേക്കുള്ള പ്രവേശനവും പുറത്തേക്കിറങ്ങലുമെല്ലാം സുഗമമാക്കിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണശാല, വിശ്രമ,ശുചീകരണ മുറികളടക്കമുള്ള അടിസ്ഥന സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് പട്ടേല്‍ അറിയിച്ചു.