സൂറത്തില്‍ 76 ലക്ഷത്തി​ന്‍റെ 2000 രൂപ നോട്ടുകള്‍ പിടികൂടി

170

സൂറത്ത്​: ഗുജറാത്തിലെ സൂറത്തില്‍ നിന്നും 76 ലക്ഷം രൂപയുടെ പുതിയ 2000ന്‍റെ നോട്ടുകള്‍ പൊലീസ്​ പിടിച്ചെടുത്തു.
മഹാരാഷ്​ട്രയില്‍ നിന്ന്​ ഗുജറാത്തിലേക്ക്​ കാറില്‍ കടത്തുകയായിരുന്ന പണമാണ്​ പിടികൂടിയത്​. കാറില്‍ സഞ്ചരിച്ചിരുന്ന സ്​ത്രീയുള്‍പ്പെടെ നാലു പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച രണ്ടായിരം രൂപയുടെ 1,073 നോട്ടുകളുമായി രണ്ടുപേരെ പോര്‍ബന്ദര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും​ 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ക്രൈം ബ്രാഞ്ച്​ പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്​ഡില്‍ 106 കോടി രൂപയും 125 കിലോ സ്വര്‍ണവും​ ​കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

NO COMMENTS

LEAVE A REPLY