വെല്ലൂരില്‍ നിന്നും 24 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി

200

വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരില്‍ ആദായനികുതി വകുപ്പ് 24 കോടി രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പിടികൂടി. നോട്ട് പിന്‍ വലിക്കലിന് ശേഷം നടന്ന ഏറ്റവും വലിയ നോട്ട് വേട്ടയാണിത്. ഇതുവരെ 166 കോടിയുടെ അനധികൃത സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത പുതിയ നോട്ടുകളില്‍ എല്ലാം രണ്ടായിരത്തിന്റേതാണ്. കാറില്‍ നിന്നുമാണീ പണം പിടികൂടിയത്. നോട്ട് പിന്‍ വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ 144 കോടിയുടെ അനധികൃത സ്വത്തുക്കള്‍ ആദായവകുപ്പ് പിടികൂടിയിരുന്നു. ഇതില്‍ പത്ത് കോടിയുടെ പുതിയ നോട്ടുകളും 127 കിലോ സ്വര്‍ണവും ഉള്‍പ്പെടും.

NO COMMENTS

LEAVE A REPLY