ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

288

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടറസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് നടക്കുന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതു സഭയുടെ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ ഗുട്ടറസിന് സത്യവാചകം ചെല്ലിക്കൊടുക്കും. ശേഷം ഗുട്ടറസ് സഭയെ അഭിസംബോധനം ചെയ്യും.ഐക്യരാഷ്ട്രസഭയുടെ ഒന്‍പതാമാത് ജനറല്‍ സെക്രട്ടറിയാണ് 67കാരനായ അന്റോണിയോ ഗുട്ടറസ്. പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കൂടിയാണ് ഗുട്ടറസ്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗത്തിന്റെ ഹൈക്കമ്മീഷണറായും ഗുട്ടറസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അന്റോണിയോ ഗുട്ടറസിന്റെ പേര് 15 അംഗ രക്ഷാസമിതി അംഗീകരിച്ചത്. അതിന് ശേഷമാണ് പൊതുസഭ നിയമത്തിന് അംഗീകാരം നല്‍കിയത്.അഞ്ച് വര്‍ഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ കാലാവധി ഡിസംബര്‍ 31നാണ് അവസാനിക്കുക. അതിന് ശേഷം 2017 ജനുവരി ഒന്നിനായിരിക്കും ഗുട്ടറസ് ചുമതലയേല്‍ക്കുക. ഐക്യരാഷ്ട്ര സഭയിലെ സേവനത്തിന് ബാന്‍ കി മൂണിന് പ്ലീനറി സമ്മേളനത്തില്‍ നന്ദി അറിയിക്കും. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY