ന്യൂഡല്‍ഹി • മൂന്നു ദിവസം മുന്‍പ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നു കാര്‍ഡിയോ ന്യൂറോ സെന്ററിലെ വാര്‍ഡിലേക്കു മാറ്റി. സുഷമ സുഖം പ്രാപിച്ചുവരുന്നതിനാല്‍ പത്തു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാവുമെന്നു കരുതുന്നു. അതുവരെ വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.