കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ പമ്പുടമകള്‍

164

പത്തനംതിട്ട: കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ പമ്പുടമകള്‍. പെട്രോള്‍ അടിക്കാന്‍ നല്‍കുന്ന കാര്‍ഡ് ആനുകൂല്യം സ്വന്തം പോക്കറ്റില്‍ നിന്നും പണം പോകാന്‍ കാരണമാകുന്നതിനാല്‍ ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍. ഈ പരിപാടി നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുതലാണ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. കാര്‍ഡ് ഉപയോഗിച്ച്‌ 100 രൂപയ്ക്ക് ഇന്ധനം അടിക്കുന്നയാള്‍ക്ക് 75 പൈസയാണ് ആനുകൂല്യമായി നല്‍കേണ്ടത്. ഇത് അയാളുടെ അക്കൗണ്ടിലേക്ക് നല്‍കുകയും വേണം. 15 ദിവസം കൂടുന്പോള്‍ വീതം ഇളവ് നല്‍കിയതിന്‍റെ കണക്ക് പന്പുടമ എണ്ണക്കന്പനിക്ക് നല്‍കുകയും കന്പനി പന്പുടമയ്ക്ക് പണം അക്കൗണ്ടില്‍ ഇടുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ ഈ പരിപാടിയില്‍ എണ്ണക്കന്പനികളില്‍ നിന്നും പണം വൈകുന്നതിനാല്‍ ഇളവ് നല്‍കുന്ന തുക സ്വന്തം അക്കൗണ്ടില്‍ നിന്നും പോകുമെന്നതാണ് പന്പുടമകളുടെ ആവലാതി. ഇതിന് സ്വന്തം അക്കൗണ്ടിന് കന്പനിയുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കള്‍ പണം നല്‍കി അവര്‍ ആനുകൂല്യം നല്‍കട്ടെ എന്നാണ് പറയുന്നത്്. അതുപോലെ തന്നെ മിനി എടിഎമ്മായി പ്രവര്‍ത്തിക്കുന്പോള്‍ പന്പിലെ കാര്‍ഡില്‍ സൈ്വയ്പ് ചെയ്താല്‍ ആ അക്കൗണിലെ തുക അപ്പോള്‍ തന്നെ പന്പ് നോട്ട് നല്‍കേണ്ടി വരും. ഇന്ധനം നിറയ്ക്കുന്ന തിരക്കിനിയില്‍ ഇതിനെവിടാണ് സമയമെന്നും അവര്‍ ചോദിക്കുന്നു. ഇതിനെല്ലാം പുറേേ കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ നേരിട്ട് ഇളവ് ചോദിച്ചെന്നും ആരോപണത്തില്‍ പറയുന്നുണ്ട്.

NO COMMENTS

LEAVE A REPLY