ദേശീയ ഗാനത്തെ അപമാനിച്ച്‌ ഫെയ്സ്ബുക്ക് പോസ്റ്റിട്ട നാടക കലാകാരന്‍ അറസ്റ്റില്‍

205

കോഴിക്കോട്• ദേശീയ ഗാനത്തെ അപമാനിച്ച്‌ ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച്‌ എഴുത്തുകാരനും നാടക കലാകാരനുമായ കമാല്‍സി പ്രാണയെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട്ടുനിന്നാണ് അറസ്റ്റ്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. ദേശീയഗാനത്തെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടെന്നതാണ് കേസ്. കോഴിക്കോട് പെരിങ്ങളത്ത് ഭാര്യവീട്ടിലാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇദ്ദേഹം താമസിക്കുന്നത്. കമാല്‍സി പ്രാണയെ ഉടന്‍തന്നെ കരുനാഗപ്പള്ളി പൊലീസിനു കൈമാറും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പ്രാണയുടെ ഫെയ്സ്ബുക് പോസ്റ്റ് വന്നതിനുപിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.

NO COMMENTS

LEAVE A REPLY