ബംഗളുരുവില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ ഇരുപത് ലക്ഷം രൂപയുമായി വാനിന്റെ ഡ്രൈവര്‍ കടന്നു കളഞ്ഞു. പിന്നീട് നടത്തിയ അന്വേഷത്തില്‍ വാനും പണവും എച്ച്എസ്ആര്‍ ലേ ഔട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശിയായ ഡ്രൈവര്‍ ഹുസൈനായി പൊലീസ് അന്വേഷണം തുടങ്ങി. മുരുഗേശപാളയത്തിലെ എടിഎമ്മില്‍ പണം നിറക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥനും ജീവനക്കാരും പോയപ്പോഴാണ് ഹുസൈന് വാനുമായി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം എടിഎമ്മില്‍ നിറക്കാനായി പോയ ഒരു കോടി മുപ്പത്തിയേഴ് ലക്ഷം രൂപയുമായി കടന്നകളഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.