ഹൈദരാബാദ് ∙ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ അനുഭാവികൾ ഹൈദരാബാദിൽ പിടിയിലായി. മൊഹാൽപുര, ഭവാനിനഗർ പ്രദേശങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയും ഹൈദരാബാദ് പൊലീസും സംയുക്തമായി ചേർന്ന് നടത്തിയ റെയ്ഡിലാണ് 10 പേരെ പിടികൂടിയത്.ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഇവർ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും സിറിയയിലെ ഐഎസ് ഭീകരരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായും എൻഐഎ അറിയിച്ചു. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പണവും ഇവരുടെ പക്കൽനിന്നും കണ്ടെത്തിയിട്ടുണ്ട്