ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വിജയം. 26 ല്‍ 21 സീറ്റുകളും ബിജെപി സഖ്യം തൂത്തുവാരി. കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ഒരു സീറ്റ് സ്വതന്ത്രനും നേടി. നിലവില്‍ ബിജെപി-അകാലിദള്‍ സഖ്യത്തിന് 12 ഉം കോണ്‍ഗ്രസിന് 11 ഉം ബിഎസ്പിക്ക് രണ്ടും സീറ്റുകളാണ് ഉണ്ടായിരുന്നത്. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാനമായ ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മിന്നും വിജയം ബിജെപിയുടെ ആത്മ വിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പഞ്ചാബില്‍ തുടര്‍ച്ചയായി പത്തുവര്‍ഷം ഭരണത്തിലുള്ള ബിജെപി സഖ്യത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടാകുമെന്ന ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കണക്കുക്കൂട്ടലുകളും ഇതോടെ അവതാളത്തിലായിരിക്കുകയാണ്നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് ബിജെപി ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും ശ്രദ്ധേയമാണ്.
നോട്ട് നിരോധനത്തിന്റെ ഗുണങ്ങള്‍ ജനങ്ങള്‍ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടെന്ന് ചണ്ഡീഗഢ് ബിജെപി എംപി കിറന്‍ ഖേര്‍ പ്രതികരിച്ചു.