ചെന്നൈ: പ്രശസ്ത മലയാളി പിന്നണി ഗായകന്‍ ഉണ്ണികൃഷ്ണന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.6 ലക്ഷം രൂപ നഷ്ടമായി.
തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് പണം തട്ടിയതെന്ന് ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നവംബര്‍ 30ന് രാത്രിയാണ് പണം നഷ്ടമായത്. എന്നാല്‍ തട്ടിപ്പ് നടന്ന് ഏകദേശം രണ്ടാഴ്ചക്കുശേഷം ഡിസംബര്‍ 19നാണ് തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം അദ്ദേഹം അറിയുന്നത്. കുറച്ചു നാളുകളായി വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്ന് ഉണ്ണികൃഷ്ണന്‍ പരാതിയില്‍ പറയുന്നു.