മോദി പാക്കിസ്ഥാന് അപകടകാരി: ഹാഫിസ് സയീദ്

204

ന്യൂഡൽഹി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാന് അപകടകാരിയെന്ന് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ മേധാവി ഹാഫിസ് സയീദ്. ഇന്ത്യയിലെ മോദി – വിരുദ്ധ ശക്തികളെ പാക്കിസ്ഥാൻ പിന്തുണയ്ക്കണമെന്നും സയീദ് പറയുന്നു.

പാംപോറിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിന്‍റെ മരുമകൻ ഖാലിദ് വാലിദ് ആണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്കറെ തയിബ നേരത്തേ ഏറ്റെടുത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായിരുന്നു ഹാഫിസ് സയീദ്.

ശനിയാഴ്ചയാണ് പാംപോറിൽ ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനുൾപ്പെടെ എട്ട് ജവാൻമാർ കൊല്ലപ്പെട്ടു. സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
courtesy : manorama online

NO COMMENTS